കസാഖിസ്ഥാനില്‍ നടന്ന സംഘര്‍ഷത്തില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസി

കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ 150ലേറെ ഇന്ത്യാക്കാര്‍ കുടുങ്ങി കിടക്കുന്നുവെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസി. നിലവിലെ സ്ഥിതി ശാന്തമാണെന്ന് എംബസി അധികൃതര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെയാണ് സംഘര്‍ഷം നടന്നതെന്നും. നാളെ മുതല്‍ തൊഴിലാളികള്‍ ജോലിക്കു പോയി തുടങ്ങുമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

കസാഖിസ്താനിലെ തെങ്കിസ് എണ്ണപ്പാടത്ത് ഇന്നലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു ലബനാന്‍ പൗരന്‍ കൂടെ ജോലി ചെയ്യുന്ന സ്ത്രീയോടൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതാണ് പ്രകോപനം. ലബനാന്‍ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം തുടങ്ങിയത്. എന്നാല്‍ സംഘര്‍ഷത്തില്‍ നിരവധി ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.

സംഘര്‍ഷങ്ങളില്‍ 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് കസാകിസ്താനിലെ ഇന്ത്യന്‍ എംബസിക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും ഇന്ത്യന്‍ എംബസി അറിയിച്ചു. പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പര്‍ കസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ നിലവിലെ വാര്‍ത്തകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെയാണ് സംഘര്‍ഷം നടന്നതെന്നും. നാളെ മുതല്‍ തൊഴിലാളികള്‍ ജോലിക്കു പോയി തുടങ്ങുമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top