വിജയ് ശങ്കർ പരിക്കേറ്റ് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാവും

ഇന്ത്യൻ ടീമിൽ പരിക്കുകൾ തുടർക്കഥയാവുന്നു. ഓൾറൗണ്ടർ വിജയ് ശങ്കറാണ് പരിക്കേറ്റ് ലോകകപ്പിനു പുറത്തായിരിക്കുന്നത്. നെറ്റ്സിൽ പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ പന്ത് കാലിൽ കൊണ്ടതാണ് ശങ്കറിനു വിനയായത്. ശങ്കറിനു പകരം മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
അഗർവാളിനെ രോഹിതിനൊപ്പം ഓപ്പണിംഗിൽ പരീക്ഷിച്ച് രാഹുലിനെ മധ്യനിരയിലേക്കിറക്കാനാവും മായങ്കിനെ ടീമിലേക്ക് വിളിക്കുന്നത്. ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതിനു ശേഷം ഇന്ത്യയുടെ ഓപ്പണിംഗ് ജോഡി അത്ര മികച്ചതായിരുന്നില്ല. ലോകേഷ് രാഹുൽ-രോഹിത് ശർമ കൂട്ടുകെട്ട് അത്ര ഫലപ്രദമാകുന്നില്ല. അതുകൊണ്ട് തന്നെ മായങ്ക് ഇന്ത്യക്കായി ഓപ്പൺ ചെയ്തേക്കും.
നാലാം നമ്പറിലെ വിജയ് ശങ്കറിൻ്റെ പ്രകടനങ്ങൾ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരിക്കുമായി കളിക്കാനിറങ്ങിയ ശങ്കർ ഒരു പന്ത് പോലും എറിഞ്ഞിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ ശങ്കറിനു പകരം ഋഷഭ് പന്ത് ടീമിലെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here