‘ചിലർ സ്പോർട്സ്മാൻഷിപ്പ് കാണിച്ചില്ല;’ ധോണിക്കും ജാദവിനുമെതിരെ പരോക്ഷ വിമർശനവുമായി വഖാർ യൂനിസ്

ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ എംഎസ് ധോണിയും കേദാർ ജാദവും കളിച്ച ശൈലിയെ പരോക്ഷമായി വിമർശിച്ച് വഖാർ യൂനിസ്. ചിലർ സ്പോർട്സ്മാൻഷിപ്പ് കാണിച്ചില്ല എന്നായിരുന്നു വിമർശനം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മുൻ പാക്ക് പേസർ ഇരുവർക്കുമെതിരെ രംഗത്തു വന്നത്.

“നിങ്ങൾ ആരാണെന്നതല്ല, നിങ്ങൾ ജീവിതത്തിൽ എന്തു ചെയ്യുന്നു എന്നതാണ് നിങ്ങളാരെന്നു നിർവചിക്കുന്നത്. പാക്കിസ്ഥാൻ സെമിയിൽ കയറുമോ ഇല്ലയോ എന്നത് എന്നെ അലട്ടുന്ന പ്രശ്നമല്ല. മറിച്ച് ഒരു കാര്യം ഉറപ്പാണ്, ചില ചാമ്പ്യന്മാരുടെ സ്പോർട്സ്മാൻഷിപ്പ് പരീക്ഷിക്കപ്പെടുകയും അവരതിൽ പരാജയപ്പെടുകയും ചെയ്തു.”- ഇങ്ങനെയാണ് വഖാർ യൂനിസ് ട്വീറ്റ് ചെയ്തത്.

അവസാന ഘട്ടത്തിൽ ജയത്തിനു ശ്രമിക്കുക പോലും ചെയ്യാതിരുന്ന ഇരുവരുടെയും ശൈലിയ്ക്ക് രൂക്ഷമായ വിമർശനങ്ങൾ ഏൽക്കുകയാണ്. മുൻ ഇന്ത്യൻ താരങ്ങളായ വിവിഎസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരും ഇരുവരുടെയും ശൈലിക്കെതിരെ രംഗത്തു വന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top