ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ദുരുപയോഗം ചെയ്താൽ ഇനി ഇഖാമ പുതുക്കാനാവില്ല

ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ദുരുപയോഗം ചെയ്താൽ സൗദിയിൽ ഇഖാമ പുതുക്കാനാവില്ല. ഇൻഷുറൻസ് ദുരുപയോഗം വ്യാപകമായ പശ്ചാത്തലത്തിൽ പിടിക്കപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

യഥാർഥ ഇൻഷൂറൻസ് പോളിസി ഉടമക്ക് പകരം ആൾമാറാട്ടത്തിലൂടെ ആനുകൂല്യം മറ്റുള്ളവർക്ക് നൽകുന്ന നിരവധി സംഭവങ്ങൾ ഇതിനകം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത് ഇൻഷുറൻസ് ഇല്ലാത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിക്കാൻ വേണ്ടിയാണ് ഈ നിയമ ലംഘനം. കാർഡ് ഉടമ റിസപ്ഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കും. എന്നാൽ ഡോക്ടറുടെ അടുത്തെത്തി ചികിത്സ നേടുന്നത് ബന്ധുവോ സുഹൃത്തോ ആയിരിക്കും.അവധിക്ക് നാട്ടിൽ പോകുമ്പോൾ പല കാർഡുകൾ ഉപയോഗിച്ച് മരുന്നുകൾ വാങ്ങുന്ന തട്ടിപ്പുമുണ്ട്.

ചികിത്സക്കെത്തുമ്പോൾ ഫോട്ടോ പതിച്ച രേഖയായ ഇഖാമ നിർബന്ധമാണെന്ന് നിയമ മുണ്ടെങ്കിലും പലപ്പോഴും ഇഖാമയിൽ കാണുന്ന പഴയ ഫോട്ടോ നോക്കി ആളെ തിരിച്ചറിയാനാകുന്നില്ലെന്ന സാഹചര്യം മുതലെടുത്താണ് തട്ടിപ്പ്.ദുരുപയോഗം പിടിക്കപ്പെട്ടാൽ കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഇൻഷുറൻസ് ആ പോളിസി ഉടമയ്ക്ക് ശാശ്വതമായ വിലക്കേർപ്പെടുത്തും. ഇതോടെ താമസരേഖ അഥവാ ഇഖാമ പുതുക്കലിനേയും ബാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top