പറക്കുന്നതിനിടെ വ്യോമസേനയുടെ തേജസ് വിമാനത്തിൽ നിന്ന് ഇന്ധനടാങ്ക് താഴെ വീണു

പറക്കുന്നതിനിടെ വ്യോമസേനയുടെ തേജസ് വിമാനത്തിൽ നിന്ന് ഇന്ധനടാങ്ക് താഴെ വീണു. കോയമ്പത്തൂരിൽ വെച്ചായിരുന്നു സംഭവം. ദിവസേനയുള്ള പരിശീലന പറക്കലിന്റെ ഭാഗമായി ഇന്ന് രാവിലെ കോയമ്പത്തൂരിലെ സുലൂർ എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്നാണ് ഇന്ധനടാങ്ക് താഴെ വീണത്.  സംഭവത്തിൽ ആർക്കും പരിക്കോ, മറ്റ് നാശനഷ്ടങ്ങളോ ഇല്ലെന്നാണ് വിവരം.

ഇന്ധനടാങ്ക് വീണയുടൻ തന്നെ വിമാനം വ്യോമതാവളത്തിന് സമീപം സുരക്ഷിതമായി നിലത്തിറക്കി. ആയിരം ലിറ്ററിലധികം ശേഷിയുള്ള ഇന്ധനടാങ്ക് ആളൊഴിഞ്ഞ കൃഷി ഭൂമിയിൽ വീണതിനാൽ വലിയ അപകടം ഒഴിവായി. താഴെ വീണ ഇന്ധനടാങ്കിന് തീ പിടിക്കുകയും ചെയ്തിരുന്നു. ഇന്ധനടാങ്ക് താഴെ വീണതിനെപ്പറ്റി വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top