ഗുരുവായൂരിലെ ഗജവീരന്മാര്‍ക്ക് ഇനി ഒരുമാസക്കാലം സുഖ ചികിത്സ

ഗുരുവായൂര്‍ ദേവസ്വത്തിലെ ഗജവീരന്മാര്‍ക്ക് ഇനി ഒരുമാസക്കാലം സുഖചികിത്സ.
കര്‍ക്കിടക ചികിത്സയ്ക്ക് ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയില്‍ തുടക്കമായി. ദേവസ്വത്തിന് കീഴിലുള്ള 48 ആനകള്‍ക്കാണ് ഔഷധകൂട്ടുകള്‍ നല്‍കി ചികിത്സ ഒരുക്കുന്നത്.
ആനകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ചാണ് ഒരുമാസത്തെ സുഖചികിത്സ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഒരു നേരം പ്രത്യേകം തയ്യാറാക്കിയആയുര്‍വേദ വിധി പ്രകാരമുള്ള ഔഷധക്കൂട്ടുകള്‍ ആനകള്‍ക്ക് നല്‍കും. പ്രായത്തില്‍ മുതിര്‍ന്ന ഗുരുവായൂര്‍ പത്മനാഭന്‍ മുതല്‍ ഇളം തലമുറക്കാരന്‍ അയ്യപ്പന്‍കുട്ടി വരെയുള്ള 48 ഗജവീരന്മാര്‍ സുഖ ചികിത്സയുടെ ഭാഗമാകും. ഇനിയുള്ള 30 നാള്‍ എഴുന്നള്ളിപ്പുകള്‍ക്കും മറ്റും അവധിനല്‍കി പൂര്‍ണ വിശ്രമം.
4320 കിലോ അരി, 900 കിലോ ചെറുപയര്‍, 540 കിലോ മുതിര, 1440 കിലോ റാഗി, 144 കിലോ അഷ്ടചൂര്‍ണ്ണം തുടങ്ങി ധാതുലവണങ്ങള്‍ അടങ്ങിയ ഔഷധക്കൂട്ട് നിശചയിച്ച അളവില്‍ അനകള്‍ക്ക് നല്‍കും. ശരീര പുഷ്ടി വീണ്ടെടുക്കലാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്.
ഇത്തവണത്തെ ആനയുട്ടില്‍ പങ്കെടുത്ത എം വിജയകുമാറിന് പറയാനുള്ളത് ഇങ്ങനെ
ആന ചികിത്സ വിദഗ്ധര്‍ ഡോ.കെ.സി.പണിക്കര്‍, ഡോ, ഡോ.പി.ബി.ഗിരിദാസ്,ദേവസ്വം വെറ്ററിനറി ഓഫീസമാര്‍ തുടങ്ങി നിരവധി പേരുടെ മേല്‍നോട്ടത്തിലാണ് സുഖ ചികിത്സ നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here