Advertisement

മൂന്നു വിക്കറ്റുകൾ നഷ്ടം; ബംഗ്ലാദേശ് പൊരുതുന്നു

July 2, 2019
Google News 1 minute Read

ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശ് പൊരുതുന്നു. മൂന്നു വിക്കറ്റുകളാണ് ഇതുവരെ അവർക്ക് നഷ്ടമായിരിക്കുന്നത്. സൗമ്യ സർക്കാർ, തമീം ഇഖ്ബാൽ, മുഷ്ഫിക്കർ റഹീം എന്നിവരാണ് പുറത്തായത്. അർദ്ധസെഞ്ചുറിയടിച്ച് പുറത്താവാതെ നിൽക്കുന്ന ഷാക്കിബ് അൽ ഹസനിലാണ് ബംഗ്ലാദേശിൻ്റെ പ്രതീക്ഷകൾ.

315 റൺസ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് നന്നായിത്തന്നെ തുടങ്ങി. ബുംറയും ഭുവിയും ചേർന്ന ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ സമർദ്ധമായി നേരിട്ടു. ആദ്യ വിക്കറ്റിൽ ബംഗ്ലാ ഓപ്പണർമാർ 39 റൺസ് കൂട്ടിച്ചേർത്തു. മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 10ആം ഓവറിൽ 22 റൺസെടുത്ത തമീം ഇഖ്ബാൽ പ്ലെയ്ഡ് ഓണായി.

തുടർന്ന് രണ്ടാം വിക്കറ്റിൽ ഷാക്കിബ്-സൗമ്യ സർക്കാർ സഖ്യം 35 റൺസ് കൂട്ടിച്ചേർത്തു. 16ആം ഓവറിൽ സൗമ്യ സർക്കാരിനെ വിരാട് കോലിയുടെ കൈകളിലെത്തിച്ച ഹർദ്ദിക് പാണ്ഡ്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 33 റൺസെടുത്താണ് സൗമ്യ സർക്കാർ പുറത്തായത്. തുടർന്ന് ഷാക്കിബിനൊപ്പം മുഷ്ഫിക്കർ റഹീം ഒത്തു ചേർന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 47 റൺസ്. 23ആം ഓവറിലാണ് ഈ സഖ്യം വേർപിരിയുന്നത്. 24 റൺസെടുത്ത മുഷ്ഫിക്കറിനെ ചഹാലിൻ്റെ പന്തിൽ ഷമി പിടികൂടി.

തുടർന്നാണ് ലിറ്റൺ ദാസ് ഷാക്കിബിനൊപ്പം ചേരുന്നത്. ഇതിനിടെ 58 പന്തുകളിൽ ഷാക്കിബ് അർദ്ധസെഞ്ചുറി കുറിച്ചു. നിലവിൽ 28 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 147 റൺസ് എന്ന നിലയിലാണ്. 50 റൺസെടുത്ത ഷാക്കിബ് അൽ ഹസനും 14 റൺസെടുത്ത ലിറ്റൺ ദാസുമാണ് ക്രീസിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here