രാജ്കുമാറിനെ പൊലീസുകാർ മർദ്ദിച്ചത് മദ്യലഹരിയിലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലിരിക്കെ മരിച്ച രാജ്കുമാറിന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമർദ്ദനമേറ്റെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. രാജ്കുമാറിനെ മർദ്ദിച്ച പൊലീസുകാർ മദ്യലഹരിയിലായിരുന്നെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. മർദ്ദന വിവരങ്ങൾ ഉൾപ്പെടെ രാജ്കുമാറിന്റെ ആരോഗ്യനിലയെക്കുറിച്ച് അപ്പപ്പോൾ തന്നെ എസ്പിയെ അറിയിച്ചിരുന്നതായി സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.
രാജ്കുമാർ നാല് ദിവസം കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നെന്നും പണം കണ്ടെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശക്തമായ സമ്മർദ്ദം ചെലുത്തിയെന്നും പോലീസുകാരുടെ മൊഴിയിലുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രണ്ട് ദിവസത്തിനകം റിപ്പോർട്ട് ഐ.ജിക്ക് സമർപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here