Advertisement

നിയമസഭയിൽ എൻ. ഷംസുദ്ദീൻ എൻഡിഎയുടെ സമയം ആവശ്യപ്പെട്ട സംഭവം; ലീഗിൽ ഭിന്നത

July 2, 2019
Google News 0 minutes Read

നിയമസഭയിൽ എൻഡിഎയുടെ സമയം ആവശ്യപ്പെട്ട എൻ. ഷംസുദ്ദീൻ എംഎൽഎയുടെ നടപടിയെ ചൊല്ലി ലീഗിൽ ഭിന്നത. ബിജെപിയുടെ സമയം ചോദിക്കാൻ ലീഗ് തീരുമാനിച്ചിരുന്നില്ലെന്നു മുംസ്ലീംലീഗ് നിയമസഭ കക്ഷിനേതാവ് എം.കെ.മുനീർ.

പാർട്ടി ലീഡർ എന്ന നിലക്ക് ആർക്കും താൻ അനുവാദം നൽകിയിട്ടില്ലെന്ന് എംകെ മുനീർ പറഞ്ഞു. ധനവിനിയോഗ ബിൽ ചർച്ചയിൽ എൻ ഷംസുദ്ദീനാണ് ബിജെപിയുടെ സമയം അനുവദിച്ചത്. സമയം ലീഗിന് കൈമാറണമെന്ന് കാണിച്ച് പിസി ജോർജ് സ്പീക്കർക്ക് കത്തു നൽകുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here