ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; നടൻ ആദിത്യയ്‌ക്കൊപ്പമുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമർപ്പിച്ച് അഭിഭാഷകൻ

ബിനോയ് കോടിയേരിയുടെ മുൻകൂർജാമ്യഹർജിയിൽ മുംബൈ ദിൻഡോഷി കോടതിയിൽ വാദം ആരംഭിച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ബിനോയി വിസമ്മതം അറിയിച്ചു.
ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും പ്രതിഭാഗം. ബിനോയ് പ്രായപൂർത്തിയായ വ്യക്തിയാണ്, വ്യക്തിപരമായ കേസാണിതെന്നും പ്രതിഭാഗം വാദിച്ചു. ഏറെ നാൾ ഒന്നിച്ച് താമസിച്ച് തെറ്റി പിരിയുമ്പോൾ ഇരുകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ബലാത്സംഗ കുറ്റമാകുന്നതെങ്ങനെയെന്നും അഭിഭാഷകൻ ചോദിച്ചു. നടൻ ആദിത്യ മോഹനൊപ്പമുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങളും അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. പണം തട്ടാനുളള നീക്കം മാത്രമാണ് യുവതിയുടേതെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം, ബിനോയിയ്ക്ക് ജാമ്യം നൽകരുതെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചു. ജാമ്യം ലഭിച്ചാൽ ബിനോയി തന്നെയും കുഞ്ഞിനേും ഇല്ലാതാക്കാൻ ശ്രമിക്കുമെന്ന് യുവതി പറഞ്ഞു. യുവതി സമർപ്പിച്ച രേഖകളിൽ എന്ത് കൃത്രിമം ചൂണ്ടിക്കാണിക്കാനുണ്ടെന്ന് യുവതിയടെ അഭിഭാഷകൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here