ലോകകപ്പിന് ശേഷം ധോണി വിരമിച്ചേക്കും; ബിസിസിഐയെ തീരുമാനം അറിയിച്ചതായി സൂചന

ലോകകപ്പിന് ശേഷം ധോണി വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച തീരുമാനം ബിസിസിഐയെ അറിയിച്ചതായാണ് സൂചന. ലോകകപ്പിന് ശേഷം തീരുമാനം ഉണ്ടായേക്കും. പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

‘എംഎസ് ധോണിയുടെ കാര്യം പറയാൻ സാധിക്കില്ല. ലോകകപ്പിന് ശേഷം അദ്ദേഹം തുടരുമോ എന്നത് സംശയമാണ്. ക്യാപ്റ്റൻസി ഒഴിഞ്ഞതും വളരെ പെട്ടെന്നായിരുന്നതുകൊണ്ട് തന്നെ നിലവിൽ ഒന്നും പ്രവചിക്കാൻ സാധിക്കില്ല’- മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top