പ്രശസ്‌ത ഫോറൻസിക്‌ വിദഗ്ധൻ ഡോ. ബി ഉമാദത്തൻ അന്തരിച്ചു

പ്രശസ്‌ത ഫോറൻസിക്‌ വിദഗ്ധൻ ഡോ.ബി ഉമാദത്തൻ അന്തരിച്ചു. തിരുവനന്തപുരം കിംസ്‌ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പ്രമാദമായ പല കൊലപാതകകേസുകളും കുറ്റകൃത്യങ്ങളും കണ്ടെത്താൻ അദ്ദേഹത്തിന്റെ സേവനം പൊലീസിനെ സഹായിച്ചിട്ടുണ്ട്‌.തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. വിരമിച്ച ശേഷവും പല കേസുകളിലും പൊലീസിന്‌ അദ്ദേഹം ഉപദേശങ്ങൾ നൽകിയിട്ടുണ്ട്‌. പൊലീസ്‌ സർജന്റെ  ഓർമ്മകുറിപ്പുകൾ , ക്രൈം കേരളം, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്‌ത്രം എന്നിവ കൃതികളാണ്‌. ഭാര്യ : പത്‌മകുമാരി. രണ്ട്‌ മക്കളുണ്ട്‌.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top