ആശുപത്രി വാങ്ങൽ വിവാദം; ജി.എസ് ജയലാൽ എംഎൽഎയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ആശുപത്രി വാങ്ങൽ വിവാദവുമായി ബന്ധപ്പെട്ട് ജി.എസ് ജയലാൽ എംഎൽഎക്ക് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്. എംഎൽഎയോട് വിശദീകരണം തേടാൻ സിപിഐ നിർവാഹക സമിതി തീരുമാനിച്ചു. പാർട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് നടപടി.

Read Also; രാജ്കുമാറിന് ജയിലിൽ മർദ്ദനമേറ്റിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെങ്കിൽ നടപടിയെന്നും ഋഷിരാജ് സിങ്

ജി.എസ് ജയലാൽ എംഎൽഎ അധ്യക്ഷനായ സാന്ത്വനം ഹോസ്പിറ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കൊല്ലത്ത് ‘അഷ്ടമുടി’ എന്ന പേരിലുള്ള സ്വകാര്യ ആശുപത്രി വാങ്ങിയത്. ഇതിനെതിരെ പാർട്ടി നേതാക്കൾ തന്നെ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top