‘അങ്ങേര് അഡാറ് കാമുകനല്ലേ’; പ്രണയവും തമാശയും പറഞ്ഞ് മാർക്കോണി മത്തായി ട്രെയിലർ

ജയറാമും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാർക്കോണി മത്തായിയുടെ ട്രെയിലർ പുറത്തുവിട്ടു. സത്യം വീഡിയോസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. പ്രണയവും തമാശയും ഒത്തു ചേർന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രെയിലറിലൂടെ ലഭിക്കുന്നത്.

റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയത്തിൻ്റെ സൂചകമായാണ് കഥാപാത്രത്തിൻ്റെ പേരിനൊപ്പം റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ചേര്‍ത്തത്. ജയറാമിനും വിജയ് സേതുപതിക്കുമൊപ്പം റേഡിയോയ്ക്കും ഈ സിനിമയില്‍ പ്രാധാന്യം ഉണ്ട്.

പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആത്മിയ ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നു. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top