നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മ ട്വന്റിഫോറിനോട്

രാജ് കുമാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് അമ്മ കസ്തൂരി. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കസ്തൂരി പറഞ്ഞു. കസ്റ്റഡിയിൽ മരണപ്പെട്ടവരുടെ അമ്മമാർ ചേർന്ന് നിയമസഭയിലേക്ക് സങ്കട ജാഥ നടത്തി.

കേസിൽ കുറ്റക്കാരായ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമന്ന് രാജ് കുമാറിന്റെ അമ്മ കസ്തൂരി. കസ്റ്റഡിയിൽ മരണപ്പെട്ടവരുടെ അമ്മമാർ ചേർന്ന് നിയമസഭയിലേക്ക് സങ്കട ജാഥ നടത്തി. പോലീസ് കസ്റ്റഡിയിൽ മരിച്ച നെയ്യാറ്റിൻകരയിലെ ശ്രീജീവിന്റെ അമ്മയും സങ്കട ജാഥയിൽ പങ്കെടുക്കാനെത്തി.

സമരത്തിനു ഐക്യദാർഡ്യവുമായി പി.സി ജോർജ് എംഎൽഎ എത്തി. ആക്ഷൻ കൗൺസിലെന്റെ നേതൃത്വത്തിലായിരുന്നു സങ്കട ജാഥ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top