കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 11 ലക്ഷം രൂപ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 11 ലക്ഷം രൂപ കാണാതായി. ആശുപത്രിയിലെ വികസന സമിതിയുടെ സര്‍ജിക്കല്‍ സ്റ്റോറില്‍ നിന്നാണ് 11 ലക്ഷം രൂപ കാണാതായത്. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് കോഴിക്കോട് മെഡിക്കല്‍ ആശുപത്രി വികസന സമിതിയുടെ സര്‍ജിക്കല്‍ സ്റ്റോറില്‍ നിന്നു തുക കാണാതായ വിവരം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 11 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ശേഷം പൊലീസില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ആശുപത്രി വികസന സമിതിയുടെ ആവശ്യം.
കളക്ടറെയും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. മുന്‍പും സമാനമായ രീതിയില്‍ 6 ലക്ഷം രൂപ കാണാതായിട്ടുണ്ട്. പുറത്ത് നിന്നുള്ള കവര്‍ച്ചയ്ക്ക് സാധ്യത ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here