സിക്സർ മുഖത്തു കൊണ്ടു; ആരാധികയെ നേരിൽ കണ്ട് സമ്മാനം നൽകി രോഹിത് ശർമ്മ

ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽ രോഹിത് ശർമ്മ സെഞ്ചുറിയടിച്ചിരുന്നു. അഞ്ച് സിക്സറുകൾ സഹിതമായിരുന്നു രോഹിതിൻ്റെ നാലാം ലോകകപ്പ് സെഞ്ചുറി. 92 പന്തുകളിൽ 104 റൺസ് നേടിയ രോഹിതിൻ്റെ അഞ്ച് സിക്സറുകളിൽ ഒന്ന് പതിച്ചത് ഒരു ആരാധികയുടെ മുഖത്തായിരുന്നു. മത്സര ശേഷം ഈ ആരാധികയെ കണ്ട് സമ്മാനം നൽകിയ രോഹിത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.
രോഹിതിൻ്റെ സിക്സ് ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മീനയുടെ മുഖത്ത് പന്ത് പതിച്ചത്. പന്തു കൊണ്ട മീനയ്ക്ക് നിസ്സാരമായ പരിക്കും പറ്റി. എന്നാൽ മത്സരത്തിനു ശേഷം രോഹിത് ആരാധികയെ കണ്ടു. ആരാധികയോട് വിശേഷം തിരക്കിയ രോഹിത് തൻ്റെ ഒപ്പ് പതിപ്പിച്ച ഒരു തൊപ്പി സമ്മാനവും നൽകി.
മത്സരത്തിൽ 28 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിക്കുകയും ചെയ്തിരുന്നു.
She got hit by a @ImRo45 maximum and the opener was kind enough to check on her and give her a signed hat.#CWC19 pic.twitter.com/KqFqrpC7dS
— BCCI (@BCCI) July 2, 2019