അതേ മൃഗശാല, അതേ മുതല: പതിനഞ്ചു വർഷത്തിനു ശേഷം അച്ഛനെ അനുകരിച്ച് സ്റ്റീവ് ഇർവിന്റെ മകൻ

അതിസാഹസികനായ സ്റ്റീവ് ഇർവിനെ ഓർമിപ്പിച്ച് മകൻ റോബർട്ട് ക്ലാരൻസ് ഇർവിൻ. 15 വർഷങ്ങൾക്കു മുൻപ് അച്ഛൻ തീറ്റ നൽകിയ അതേ മുതലയ്ക്ക് തീറ്റ നൽകുന്ന ചിത്രമാണ് റോബർട്ട് പങ്കു വെച്ചിരിക്കുന്നത്. ഒന്നര പതിറ്റാണ്ടു മുൻപ് അച്ഛൻ തീറ്റ നൽകിയ അതേ സ്ഥലത്തു തന്നെയാണ് മകനും മുതലയ്ക്ക് തീറ്റ നൽകുന്നത്.

‘അച്ഛനും ഞാനും മുറേയ്ക്ക് തീറ്റകൊടുക്കുന്നു. അതേ സ്ഥലം, അതേ മുതല. രണ്ട് ചിത്രങ്ങള്‍ക്കും ഇടയില്‍ 15 വര്‍ഷത്തെ അകലം.’- ഇങ്ങനെ അടിക്കുറിപ്പോടെയാണ് റോബർട്ട് ചിത്രം പങ്കു വെച്ചത്. ചിത്രം ട്വിറ്റററ്റി ഏറ്റെടുത്തു കഴിഞ്ഞു. റോബർട്ടിൻ്റെ സാഹസികത വാഴ്ത്തുന്നതിനൊപ്പം അച്ഛനെ അനുസ്മരിപ്പിക്കുന്ന മകന്റെ രൂപസാദൃശ്യവും ചില ട്വിറ്റർ പ്രൊഫൈലുകൾ പങ്കുവെച്ചിട്ടുണ്ട്.

അതിസാഹസികമായി വന്യമൃഗങ്ങള്‍ക്കൊപ്പം ഇടപെട്ട് ലോകമെങ്ങും ആരാധകവൃന്ദത്തെ സൃഷ്ടിച്ച സാഹസികനായിരുന്ന സ്റ്റീവ് ഇര്‍വിന്‍. ഡിസ്‌കവറി ചാനലിലൂടെ സ്റ്റീവ് ഇര്‍വിനും ക്രോക്കഡൈല്‍ ഹണ്ടര്‍ പരിപാടിയും ലോകമെങ്ങും ഹിറ്റായി. മുതലകളുടെ ചങ്ങാതിയെ മരണം തേടിയെത്തിയത് തിരണ്ടിയുടെ രൂപത്തിലായിരുന്നു. ടിവി പരമ്പരയുടെ ഷൂട്ടിങ്ങിനിടെ തിരണ്ടിയുടെ ആക്രമണത്തിലാണ് മരിച്ചത്. 2006 സപ്തംബര്‍ ആറിനായിരുന്നു ആരാധകരെ ഞെട്ടിച്ച ആ സംഭവമുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top