ബജറ്റ് 2019; സാധാരണക്കാർക്ക് വൻ നികുതിയിളവ്

അഞ്ച് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ലെന്ന് ധനമന്ത്രി. വർഷം ഒരു കോടിവരെയുള്ള പിൻവലിക്കലിന് രണ്ട് ശതമാനം നികുതി. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് 7% നികുതിയും ഏർപ്പെടുത്തി.

2 കോടിക്കും 5 കോടിക്കും ഇടയിൽ വരുമാനമുള്ളവരുടെ നികുതി 3% വർധിക്കും. 5 കോടിയോ അതിൽ കൂടുതലോ വരുമാനമുള്ളവരുടെ നികുതി 7% വർധിക്കും.

ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങാൻ എടുക്കുന്ന ലോണുകൾക്ക് 1.5 ലക്ഷം രൂപയുടെ ഇളവ് ലഭിക്കും. മാർച്ച് 2020 വരെ എടുക്കുന്ന ഭവന വായ്പ്പകൾക്ക് പലിശയിനത്തിൽ 1.5 ലക്ഷം രൂപയുടെ ഇളവ് ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top