Advertisement

ബജറ്റ് 2019; പുതിയ ഇന്ത്യക്കുള്ള ചരിത്ര ചുവടുവയ്‌പ്പെന്ന് മോദി; പഴയ വീഞ്ഞ പുതിയ കുപ്പിയിലെന്ന് കോൺഗ്രസ്

July 5, 2019
Google News 0 minutes Read

പുതിയ ഇന്ത്യക്കുള്ള ചരിത്ര ചുവടുവയ്‌പ്പെന്നായിരുന്നു ഇതെന്ന് ബജറ്റിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്ന് മോദി പറഞ്ഞു. പഴയ വീഞ്ഞ പുതിയ കുപ്പിയിലെന്ന് കോൺഗ്രസ് പ്രതികരിച്ചു.

വികസന സൗഹൃദ ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദരിദ്രർ, ദലിതർ, കർഷകർ എന്നിവരുടെ ഉന്നമനം ലക്ഷ്യമിടുന്നതാണ് ബജറ്റ്. മധ്യവർഗത്തിനും ഗുണമുണ്ടാകും. 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും.

ബജറ്റിൽ പുതുതായി ഒന്നുമില്ലെന്നും പ്രഖ്യാപനങ്ങളുടെ ആവർത്തനങ്ങൾ മാത്രമെന്നും കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു. തൊഴിലില്ലായ്മ അടക്കം പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ പദ്ധതികളില്ല.

രാജ്യത്തിന്റെ ഭാവിയ്ക്ക് ഗുണപ്രദമായ ഒരു പദ്ധതി പോലുമില്ലെന്ന് ശശി തരൂർ എം.പി പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here