ബജറ്റ് 2019; ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി അവതരിപ്പിച്ചു

ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. പവർ താരിഫ് പോലുള്ള നടപടികൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഊർജ മേഖലയിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ നേരിടാനാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

ഗ്രാമീണ-നഗര മേഖലകളിലെ എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കാൻ 2017 ലാണ് പ്രധാന മന്ത്രി സഹജ് ബിജ്‌ലി ഖർ യോജന പദ്ധതി അവതരിപ്പിക്കുന്നത്. പാവപ്പെട്ടവർക്ക് സൗജന്യമായി വൈദ്യുതി നൽകുകയും, മറ്റുള്ളവർക്ക് വളരെ താഴ്ന്ന നിരക്കിൽ വൈദ്യുതി ലഭ്യമാക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മാർച്ച് 31, 2019 ആയിരുന്നു പദ്ധതി ലക്ഷ്യം കൈവരിക്കാൻ സർക്കാർ നിശ്ചയിച്ചിരുന്ന കാലയളവ്. എന്നാൽ പിന്നീട് ഇത് ഡിസംബർ 31 ലേക്ക് നീട്ടുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More