ബജറ്റ് 2019; സ്വർണ്ണം, പെട്രോൾ വില കൂടും

രാജ്യത്ത് സ്വർണ്ണം, പെട്രോൾ വില കൂടും. സ്വർണ്ണത്തിന് കസ്റ്റംസ് തീരുവ കൂട്ടിയതാണ് സ്വർണ്ണ വില ഉയരാൻ കാരണം. സ്വർണ്ണത്തിന് കസ്റ്റംസ് തീരുവ 12.5 ശതമാനമാക്കി.

പെട്രോൾ വിലയും കൂടും. പെട്രോളിനും ഡീസലിനും ഒരു രൂപ സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞ് നിൽക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാധാരണക്കാരന് ഭാരമായി ഇന്ധന വില കുട്ടുന്നത്.

Read Also : ബജറ്റ് 2019; സാധാരണക്കാർക്ക് വൻ നികുതിയിളവ്

നിലവിൽ 70.51 രൂപയാണ് ഡെൽഹിയിൽ പെട്രോൾ വില. മുംബൈയിൽ 76.15 രൂപയും. ഡീസലിന് ഡെൽഹിയിൽ 64.33 രൂപയും, മുംബൈയിൽ 67.96 രൂപയുമാണ്.

നിലവിൽ 17.98 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടി, വാറ്റ് 14.98 രൂപയും. ലിറ്ററിന് 13.83 രൂപയാണ് ഡീസലിന് ഏർപ്പെടുത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടി. 9.47 രൂപയാണ് വാറ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top