സാമൂഹ്യ നീതിവകുപ്പ് ഉദ്യോഗസ്ഥര്‍ ട്രാന്‍സ്ജെന്റ് കെയര്‍ഹോം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം

സാമൂഹ്യ നീതിവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ട്രാന്‍സ്ജെന്റ് കെയര്‍ ഹോം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. കോഴിക്കോട്ടെ പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റിയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നഗരത്തില്‍ നിന്ന് അധികം ദൂരത്തല്ലാത്ത സ്ഥലത്താകണം കെയര്‍ ഹോം നടപ്പാക്കേണ്ടത് എന്ന കമ്മ്യൂണിറ്റിയുടെ ആവശ്യം അവഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റി ആരോപിക്കുന്നു.
സ്വന്തം വീട്ടില്‍ നിന്നും, സമൂഹത്തില്‍ നിന്നും അവഗണന നേരിടുന്ന ട്രാന്‍സ് ജെന്ററുകള്‍ക്ക് സഹായമായാണ് സര്‍ക്കാര്‍ മൂന്ന് ജില്ലകളില്‍ കെയര്‍ ഹോം പദ്ധതിക്ക് തുടക്കും കുറിച്ചത്. തിരുവനന്തപുരത്തും കൊച്ചിയിലും കെയര്‍ഹോമുകള്‍ ഇതിനകം പ്രവര്‍ത്തിച്ചു തുടങ്ങി, കോഴിക്കോട്ടെ പദ്ധതി ഇപ്പേഴും പാതിവഴിലാണ്. സാമൂഹ്യനീതി വകുപ്പ് കണ്ടെത്തിയ സ്ഥലം അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നതാണെന്നും, കമ്മ്യൂണിറ്റിയോട് കൂടിയാലോചന നടത്താതെ എടുത്തതീരുമാനമാണെന്ന് പുനര്‍ജനി ഭാരവാഹികള്‍ ആരോപിക്കുന്നു.
നിലവില്‍ പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റിക്ക് പദ്ധതിയുടെ ആദ്യഗഡുവായ അഞ്ചുലക്ഷത്തി എണ്‍പത്തിമൂവ്വായിരം രൂപ മൂന്ന് മാസം മുമ്പ് സര്‍ക്കാര്‍ അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനര്‍ജനി നേരിട്ട് കെയര്‍ ഹോം തുടങ്ങനായി സ്ഥലം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അതിന് മുമ്പ് ജില്ലാ സാമൂഹ്യ നീതിവകുപ്പ് ഉദ്യേഗസ്ഥര്‍ സഗരത്തില്‍ നിന്ന് ഏറെ അകലെ ഉള്ള സ്ഥലം കണ്ടെത്തുകയും സര്‍ക്കാരില്‍ റിപ്പേര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതായി ഇവര്‍ ആരോപിക്കുന്നു.
അതേ സമയം സര്‍ക്കാര്‍ നിര്‍ദേശിച്ച സമയ പരിധിക്കുള്ളില്‍ വീട് കണ്ടെത്താന്‍ പുനര്‍ജനിക്ക് സാധിക്കാത്തതിനാലാണ് വകുപ്പ് നേരിട്ട് വീട് കണ്ടെത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here