വരിക്കോലി- കട്ടച്ചിറ പള്ളിത്തര്‍ക്കക്കേസിലെ സുപ്രീംകോടതി വിധി; പുതിയ നിര്‍ദേശങ്ങളില്ലെന്ന് യാക്കോബായ സഭ

വരിക്കോലി, കട്ടച്ചിറ പള്ളിത്തര്‍ക്കക്കേസിലെ സുപ്രീം കോടതി വിധിയില്‍ പുതിയ നിര്‍ദേശങ്ങളില്ലെന്ന് യാക്കോബായ സഭ. കോടതി വാക്കാല്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഉത്തരവിലില്ല. ഓര്‍ത്തോഡ്ക്സ് സഭ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്നും യാക്കോബായ സഭാ വക്താവ് കുര്യാക്കോസ് മാര്‍ തെയോഫിലോസ് പറഞ്ഞു.
വരിക്കോലി പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് ശവസംസ്‌കാരം നടത്തുന്നതിന് മാര്‍ച്ച് 13-ലെ ഉത്തരവിലൂടെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ചുള്ള സുപ്രീംകോടതി ഉത്തരവില്‍ ഹൈക്കോടതി വിധി റദ്ദാക്കിയിട്ടില്ല. കോടതി വാക്കാല്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഉത്തവിന്റെ ഭാഗമല്ല. സമവായ ചര്‍ച്ചകള്‍ നടത്താനുള്ള നിര്‍ദേശം 2017 ജൂലൈ 3-ലെ സുപ്രീം കോടതി ഉത്തരവിലുണ്ടെന്നും യാക്കോബായ സഭ വാദിക്കുന്നു.
സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി യാക്കോബായ സഭയുടെ പള്ളികള്‍ പിടിച്ചെടുക്കാനാണ് ഓര്‍ത്തഡോക് വിഭാഗത്തിന്റെ ശ്രമം. യാക്കോബായ സഭയുടെ കൈവശമുള പള്ളികളുടെ അധികാരം വിട്ടുനല്‍കില്ല. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ 2017 ജൂലൈ മൂന്നിലെ വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ വിധി നടപ്പാക്കാന്‍ ഓര്‍ത്തഡോക്സ് സഭ സമ്മര്‍ദം ശക്തമാക്കിയതോടെ പള്ളികള്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here