പോസ‌്നാൻ അത‌്‌ലറ്റിക‌്സ‌് ഗ്രാൻഡ‌് പ്രീയിൽ ഹിമ ദാസിനു സ്വർണ്ണം

പോളണ്ടിൽ നടക്കുന്ന പോസ‌്നാൻ അത‌്‌ലറ്റിക‌്സ‌് ഗ്രാൻഡ‌് പ്രീയിൽ ഇന്ത്യൻ അത‌്‌ലീറ്റ‌് ഹിമാ ദാസിന‌് സ്വർണം. 200 മീറ്റർ റേസിലാണ് ഹിമ ഒന്നാമതെത്തിയത്. 23.56 സെക്കൻഡിലാണ‌് ഹിമ 200 മീറ്റർ ഓടിത്തീർത്തത്. ഈ വർഷത്തെ ഹിമയുടെ ആദ്യ 200 മീറ്റർ മത്സരമാണിത‌്.

മലയാളിതാരം വി കെ വിസ‌്മയ വെങ്കലം നേടി (23.75). ഈയിനത്തിലെ വിസ‌്മയയുടെ മികച്ച സമയമാണിത‌്. പുരുഷവിഭാഗം 200 മീറ്ററിൽ മലയാളിതാരം മുഹമ്മദ‌് അനസ‌് വെങ്കലം നേടി (20.75). കെ എസ‌് ജീവനും 400 മീറ്ററിൽ വെങ്കലം നേടി (47.25).

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top