ലോകകപ്പിനിടെ ‘ജസ്റ്റിസ് ഫോർ കാഷ്മീർ’ ബാനറുകളുമായി വിമാനങ്ങൾ; താരങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ ഐസിസിക്ക് കത്ത് നൽകി

ലോകകപ്പിൽ ഇന്ത്യ -ശ്രീലങ്ക മത്സരത്തിനിടെ ഗ്രൗണ്ടിനു മുകളിൽ ‘ജസ്റ്റിസ് ഫോർ കശ്മീർ’ എന്ന ബാനറുമായി വിമാനം. ശ്രീലങ്ക ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു ഗ്രൗണ്ടിനു മുകളിൽ ഇത്തരമൊരു വിമാനം കണ്ടത്. ലോകകപ്പ് മത്സരം തുടങ്ങി മിനിറ്റുകൾക്കുള്ളിലാണ് ഇത്തരമൊരു വിമാനം പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യൻ താരങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ ഐസിസി കത്ത് നൽകി.
ആരാണ് വിമാനം പറത്തിയതെന്ന് വ്യക്തമല്ല. ഇത്തരമൊരു സംഭവമുണ്ടായതിൽ നിരാശയുണ്ടെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Read Also : 87കാരിയായ ചാരുലത പട്ടേലിന് ഇന്ത്യൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ സ്പോൺസർ ചെയ്ത് മഹീന്ദ്ര ചെയർമാൻ

‘ വീണ്ടും ഇത് പ്രത്യക്ഷപ്പെട്ടതിൽ ഞങ്ങൾക്ക് നിരാശയുണ്ട്. ഐ.സി.സി പുരുഷ ലോകകപ്പിലൂടെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സന്ദേശം നൽകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രതിഷേധങ്ങൾ തടയാൻ ലോകകപ്പിലുടനീളം ഞങ്ങൾ പ്രാദേശിക പൊലീസ് സേനയുമായി യോജിച്ചു പ്രവർത്തിക്കുന്നുണ്ട്. മുമ്പത്തെ സംഭവത്തിനുശേഷം ഞങ്ങൾ വെസ്റ്റ് യോർക്ക്‌ഷെയർ പൊലീസിൽ നിന്നും ഇനിയിത് ആവർത്തിക്കില്ലെന്ന് ഉറപ്പുവാങ്ങിയിരുന്നു. എന്നാൽ വീണ്ടും ഇത് സംഭവിച്ചതിൽ അങ്ങേയറ്റത്തെ നിരാശയുണ്ട്.’ ഐ.സി.സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More