Advertisement

ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മലയാളീ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി രംഗത്ത്

July 7, 2019
Google News 0 minutes Read

ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനായി ഇത്തവണയും മദീനയിലെ മലയാളീ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി കര്‍മരംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ആദ്യ ഹജ്ജ് വിമാനം മദീനയിലെത്തി അവസാനത്തെ ഹാജിയും തിരിച്ചു പോകുന്നത് വരെ ഇവരുടെ സേവനം പുണ്യഭൂമിയില്‍ ഉണ്ടാകും.

ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് മദീനയിലെ ഈ കെ.എം.സി.സി പ്രവര്‍ത്തകര്‍. ഈന്തപ്പഴവും, വെള്ളവും, ഭക്ഷണ കിറ്റുമെല്ലാം നല്‍കി ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്ന ആദ്യ സംഘത്തെയും കേരളത്തില്‍ നിന്നുള്ള ആദ്യ സംഘത്തെയും സ്വീകരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ഉണ്ടാകാറുണ്ട്. ഹജ്ജ് സീസണ്‍ അവസാനിക്കുന്നത് വരെ മദീനയില്‍ തീര്‍ഥാടകരുടെ താമസ സ്ഥലങ്ങളിലും മസ്ജിദുന്നബവി പള്ളിയുടെ പരിസരത്തും സ്ത്രീകളും കുട്ടികളും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തകരുടെ സേവനം ഉണ്ടാകും.

വനിതാ തീര്‍ഥാടകര്‍ക്ക് പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ കെഎംസിസിയുടെ വനിതാ പ്രവര്‍ത്തകര്‍ സഹായങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നു. കെഎംസിസിക്ക് പുറമേ മദീനയിലെ മലയാളീ സംഘടനകള്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്ന മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറവും വര്‍ഷങ്ങളായി തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക്, പ്രത്യേകിച്ച് മലയാളീ തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസമാണ് ഈ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here