പശുക്കടത്ത് ആരോപിച്ച് വീണ്ടും ക്രൂരത; മധ്യപ്രദേശിൽ ഒരു സംഘം ആളുകളെ ചങ്ങലക്കിട്ട് ‘ഗോ മാതാ കീ ജയ്’ വിളിപ്പിച്ചതായി പരാതി; വീഡിയോ

മധ്യപ്രദേശിൽ പശുക്കളെ കടത്തിയെന്നാരോപിച്ച് 24 ഓളം പേരെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി. ഖൻഡ്വ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ആളുകളെ നടുറോഡിൽ ചങ്ങലക്കിട്ട് മുട്ടിൽ നിർത്തിയതായി ആരോപണമുണ്ട്. ഇവരെ കൊണ്ട് ‘ഗോ മാതാ കീ ജയ്’ വിളിപ്പിക്കുകയും ഏത്തമിടീക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബന്ദികളാക്കപ്പെട്ടവർക്ക് എതിരെയും, ഇവരെ ബന്ധനസ്ഥരാക്കി മുദ്രാവാക്യം വിളിപ്പിച്ച ഗോരക്ഷാപ്രവർത്തകർക്കെതിരെയും കേസെടുത്തതായി ഖൻഡ്വ പൊലീസ് സൂപ്രണ്ട് ശിവ്ദയാൽ സിങ് പറഞ്ഞു. പശുക്കടത്തിന് സംഘം ഉപയോഗിച്ച എട്ടോളം പിക്കപ്പ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുരക്ഷാ പ്രശ്നം മുൻനിർത്തി വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് പൊലീസ് വിലക്കിയിട്ടുണ്ട്.
#WATCH Several people tied with a rope and made to chant “Gau mata ki jai” in Khandwa, Madhya Pradesh on accusation of carrying cattle in their vehicles. (7.7.19) (Note – Abusive language) pic.twitter.com/5pbRZ4hNsR
— ANI (@ANI) July 7, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here