ഉത്തര്‍പ്രദേശില്‍ ബസ് മറിഞ്ഞ് 29 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ബസ് മറിഞ്ഞ് 29 പേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ആഗ്രയ്ക്ക് സമീപം യമുന അതിവേഗ പാതയിലാണ് അപകടം ഉണ്ടായത്. അന്‍പതിലധികം പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
പുലര്‍ച്ചെ നാലരയോടെയാണ് അപകടം. യമുന അതിവേഗത പാതയിലെ മേല്‍പ്പാലത്തു നിന്ന് അന്‍പത് അടി താഴ്ച്ചയിലുള്ള കനാലിലേക്ക് ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതിവേഗവും ഡ്രൈവര്‍ ഉറങ്ങി പോയതുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ആഗ്ര ഐ ജിയോടും ഗതാഗത കമ്മീഷണറോടും അന്വേഷണം നടത്തി.
24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അപകടങ്ങള്‍ ആവര്‍ത്തിക്കാതിക്കാനുള്ള നിര്‍ദേശങ്ങളും സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്.മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ട്ട പരിഹാരം പ്രഖ്യാപിച്ചു.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here