Advertisement

കറി പൗഡർ നിർമ്മാണ ഫാക്ടറിക്കുള്ളിൽ മുൻ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

July 9, 2019
Google News 1 minute Read

അടഞ്ഞുകിടക്കുന്ന കറി പൗഡർ നിർമ്മാണ ഫാക്ടറിക്കുള്ളിൽ മുൻ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. നെടുമങ്ങാട് ചുള്ളിമാനൂർ നിഖില നിവാസിൽ കവിതയാണ് മരിച്ചത് .

കഴിഞ്ഞ ഏതാനും വർഷമായി അടച്ചിട്ടിരുന്ന അയിലറ പൊന്നൂസ് കറി പൗഡർ നിർമ്മാണ ഫാക്ടറിയ്ക്കുളളിലാണ് യുവതി തൂങ്ങി മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചുളളിമാനൂരിലുള്ള പിതാവിനെ ഫോണിൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന വിവരം കവിത അറിയിച്ചിരുന്നു .ഉടൻ തന്നെ ഫാക്ടറിയിലെത്തിയ പിതാവും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് കവിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.

Read Also : കായംകുളം എംഎൽഎ യു പ്രതിഭയുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

ഫാക്ടറിയുടെ പിൻഭാഗത്തു കൂടിയാണ് അകത്ത് പ്രവേശിച്ചതെന്ന് കരുതുന്നു. മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏരൂർ എസ്.എച്ച്.ഒ സുഭാഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here