ഇന്ത്യയിലെ ആദ്യ ഗോൾ കീപ്പിംഗ് അക്കാദമിയുമായി ബ്ലാസ്റ്റേഴ്സ്

ഇന്ത്യയിലെ ആദ്യ ഗോൾ കീപ്പിംഗ് അക്കാദമിയുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ തന്നെയാകും അക്കാദമി ആരംഭിക്കുക. എപ്പോഴാണ് അക്കാദമി ആരംഭിക്കുക എന്നത് തീരുമാനിച്ചില്ല.
മാഞ്ചസ്റ്റർ സിറ്റിയും ന്യൂ കാസ്റ്റിലും അടക്കമുള്ള ഇംഗ്ലീഷ് ക്ലബുകൾക്കു വേണ്ടി ഗ്ലൗ അണിഞ്ഞിട്ടുള്ള ജോൺ ബറിഡ്ജിനാണ് യൂണിവേഴ്സിറ്റിയുടെ ചുമതല. ഇംഗ്ലീഷ്, സ്കോട്ടിഷ് ലീഗുകളിലായി 771 മത്സരങ്ങളുടെ പരിചയം അദ്ദേഹത്തിനുണ്ട്. ഒമാൻ ദേശീയ ടീം യുഎഇ അൽ-ഐൻ ഫുട്ബോൾ ക്ലബ് എന്നീ ടീമുകളുടെ ഗോൾ കീപ്പിംഗ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഈ 67കാരൻ ആ മേഖലയിലും പരിചയമുള്ള താരമാണ്.
ആദ്യം സീനിയർ ടീമിനെയും പിന്നീട് റിസർവ് ടീമിനെയും അവസാനം യൂത്ത് ടീമിനെയും പരിശീലിപ്പിക്കുക എന്നതാണ് ബറിഡ്ജിൻ്റെ ചുമതല. ഗോൾ കീപ്പർമാർക്ക് അന്താരാഷ്ട്ര പരിചയം നൽകുന എന്നതും ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here