മാലേഗാവ് സ്‌ഫോടന കേസ്; പ്രജ്ഞ സിംഗിന്റെ ബൈക്ക് വിചാരണ കോടതിയിൽ ഹാജരാക്കി

മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞ സിംഗ് ഠാക്കൂറിന്റെ ബൈക്ക് വിചാരണ കോടതിയിൽ ഹാജരാക്കി. സ്‌ഫോടനത്തിന് ഉപയോഗിച്ച പ്രജ്ഞയുടെ ബൈക്കും മറ്റൊരു ബൈക്കും അഞ്ച് സൈക്കിളുകളുമാണ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ നിലവിൽ ജാമ്യത്തിലാണ് പ്രജ്ഞ സിംഗ്.

2008 സെപ്തംബർ 29നായിരുന്നു ആറ് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്നത്. സ്‌ഫോടന സ്ഥലത്തു നിന്നും ഭീകരവിരുദ്ധ സ്‌ക്വാർഡാണ് ബൈക്ക് കണ്ടെടുത്തത്. കേസിലെ സാക്ഷി ബൈക്ക് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ വാഹനം രണ്ട് വർഷമായി പ്രജ്ഞ സിംഗ് ഉപയോഗിക്കുന്നില്ലെന്ന് വാദിച്ച് എൻഐഎ പ്രജ്ഞക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top