തോക്ക് കടിച്ച് പിടിച്ചും കൈയ്യിലേന്തിയും നൃത്തം ചെയ്ത് ബിജെപി നേതാവ്; വീഡിയോ

വിമത ബിജെപി നേതാവിന്റെ തോക്ക് നൃത്തം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ .ഉത്തരാഖണ്ഡ് എം എൽ എ പ്രണവ് ചാമ്പ്യനാണ് വിവാദത്താലായിരിക്കുന്നത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അന്വേഷണം നടത്തുമെന്ന് പോലിസ് വ്യക്തമാക്കി.

രണ്ട് കയ്യിലും തോക്കേന്തിയാണ് ബോളിവുഡ് ഐറ്റം നംബർ ഗാനത്തിന് ഉത്തരാഖണ്ഡ് എം എൽ എ പ്രണവ് ചാമ്പ്യന്റെ ചുവട്.ഒപ്പം അനുയായികളേയും ദ്യശ്യത്തിൽ കാണാം.

ദൃശ്യത്തിൽ നൃത്തത്തിനിടെ അനുയായിയുടെ കയ്യിൽ തോക്ക് കൊടുക്കുന്നതും ഗ്ലാസിൽ വെള്ളം ഒഴിച്ച് കുടിക്കുന്നതും വ്യക്തമാണ്.ഉത്തരാഖണ്ഡിൽ മറ്റാർക്കും ഇങ്ങനെ ചെയ്യാനാകില്ലെന്ന് അണികൾ പറയുമ്പോൾ ഇന്ത്യയിലെ ആർക്കും ഇത് ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു അദേഹത്തിന്റെ മറുപടി.

സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്നും തോക്കുകൾ ലൈസെൻസ് ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.അടുത്തിടെ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ പ്രണവ് ചാമ്പ്യനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top