സാമ്പത്തിക സർവേയും ബജറ്റും തമ്മിൽ താരതമ്യം വേണ്ടെന്ന് നിർമലാ സീതാരാമൻ

ബജറ്റിൽ റവന്യൂ വരുമാനം സംബന്ധിച്ച കണക്കുകളിൽ വ്യത്യാസമുണ്ടെന്ന ആരോപണത്തെ തള്ളി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. സാമ്പത്തിക സർവേയും ബജറ്റും തമ്മിൽ താരതമ്യം ചെയ്യേണ്ട കാര്യമില്ല. സാധാരണക്കാരനെ ബാധിക്കുന്ന പദ്ധതികൾക്ക് വിഹിതം കുറച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബജറ്റിനുമേൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ മറുപടി പറയുകയായിരുന്നു നിർമലാ സീതാരാമൻ.

2018-19 സാമ്പത്തിക വർഷത്തെ റവന്യൂ വരുമാനം സംബന്ധിച്ച ബജറ്റിലെ കണക്കും സാമ്പത്തിക സർവേയിലെ കണക്കും തമ്മിൽ അന്തരമുണ്ടെന്ന കാര്യം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നര ലക്ഷം കോടിയോളം രൂപയുടെ അന്തരമാണ് ഉള്ളത്. ഇത് വിവാദമായതോടെയാണ് നിർമലാ സീതാരാമൻ മറുപടി നൽകിയത്.

സാധാരണക്കാരനെ ബാധിക്കുന്ന പദ്ധതികൾക്ക് വിഹിതം കുറച്ചെന്ന് കാട്ടി പ്രതിപക്ഷം ലോക്‌സഭയിൽ പ്രതിഷേധിച്ചു. മറുപടി പ്രസംഗത്തിൽ ആരോപണങ്ങൾ നിർമലാ സീതാരാമൻ തള്ളുകയായിരുന്നു. കർഷകരുടെ ഉന്നമനമാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ മന്ത്രി പണപ്പെരുപ്പം കുറക്കാനായെന്നും വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More