ഇന്ത്യയുടെ തോൽവി; യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ന്യൂസിലന്റിനോട് ഇന്ത്യന്‍ ടീം പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവിൻ്റെ ആത്മഹത്യാശ്രമം. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലെ യുവാവാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് അബോധവാസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ആരോഗ്യനില വീണ്ടെടുത്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അവസാനനിമിഷം വരെ ആവേശകരമായ പോരാട്ടത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top