തന്നെ വിമർശിച്ച മാധ്യമപ്രവർത്തകരെ ദേശദ്രോഹികളാക്കി കങ്കണ: വീഡിയോ

തന്നെ വിമർശിച്ച മാധ്യമപ്രവർത്തകരെ രാജ്യദ്രോഹികളാക്കി ബോളിവുഡ് നടി കങ്കണ റണൗട്ട്. മാധ്യമപ്രവർത്തകനെ പൊതുവേദിയിൽ വെച്ച് അപമാനിച്ച കങ്കണ മാപ്പു പറഞ്ഞില്ലെങ്കിൽ താരത്തിന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് കങ്കണ രംഗത്തു വന്നത്.

തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മാപ്പ് പറയില്ലെന്നും കങ്കണ പറഞ്ഞു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരെ ലക്ഷങ്ങളൊന്നും ചെലവാക്കെണ്ടെന്നും അറുപത് രൂപ മതിയാകുമെന്നും താരം വീഡിയോയിലൂടെ പറഞ്ഞു.

തന്നെ ബഹിഷ്‌കരിക്കണമെന്നും അങ്ങനെ അവര്‍ കഷ്ടപ്പെടണമെന്നും കങ്കണ പറഞ്ഞു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ അല്ല ബോളിവുഡിലെ മികച്ച, ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന നടിയായി താന്‍ മാറിയതെന്നും കങ്കണ പറയുന്നു. ഒപ്പം, തന്റെ കൂടെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കങ്കണ നന്ദി പറയുകയും ചെയ്തു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top