Advertisement

കർണാടകയിൽ വിമത എംഎൽഎമാർ വിധാൻ സൗധയിലെത്തി; സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുന്നു

July 11, 2019
Google News 3 minutes Read

കർണാടകയിലെ കോൺഗ്രസ്,ജെഡിഎസ് വിമത എംഎൽഎമാർ ബെംഗളുരുവിൽ തിരിച്ചെത്തി. വിധാൻ സൗധയിലെത്തിയ 6 എംഎൽഎമാർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഉടൻ തന്നെ ഇവർ രാജിക്കത്ത് സ്പീക്കർക്ക് കൈമാറും.

വിമത എംഎൽഎമാർ ഇന്ന് വൈകീട്ട് ആറ് മണിക്ക് മുമ്പായി സ്പീക്കർ രമേഷ് കുമാറിന് മുമ്പിൽ ഹാജരായി രാജിക്കത്ത് നൽകണമെന്ന് സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. തങ്ങൾ നൽകിയ രാജി സ്വീകരിക്കാതെ സ്പീക്കർ നടപടികൾ വൈകിപ്പിക്കുകയാണെന്ന് കാണിച്ച് വിമത എംഎൽഎമാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

Read Also; കർണാടക പ്രതിസന്ധി; രാജിക്കാര്യത്തിൽ കൂടുതൽ സമയം തേടി സ്പീക്കർ സുപ്രീകോടതിയിൽ

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രണ്ടു ദിവസമായി മുംബൈയിലെ ഹോട്ടലിൽ തങ്ങിയിരുന്ന എംഎൽഎമാർ സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഉച്ചയോടെ മുംബൈയിൽ നിന്നും ബെംഗളുരുവിലേക്ക് തിരിക്കുകയായിരുന്നു. വിമത എംഎൽഎമാർ എത്തുന്ന സാഹചര്യത്തിൽ ബെംഗളുരു വിമാനത്താവളത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. അതേ സമയം വിമത എംഎൽഎമാർ വീണ്ടും രാജിവെയ്ക്കാൻ എത്തുന്ന സാഹചര്യത്തിൽ ബിജെപി വൈകീട്ട് വിധാൻ സൗധയിൽ നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here