Advertisement

കർണാടക, ഗോവ രാഷ്ട്രീയ പ്രതിസന്ധി; പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു

July 11, 2019
Google News 0 minutes Read

കർണ്ണാടക, ഗോവ സംസ്ഥാനങ്ങളിൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. ഗോവ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ എംപി കൊടിക്കുന്നിൽ സുരേഷ് എം പി നൽകിയ അടിയന്തര പ്രമേയം സ്പീക്കർ പരിഗണിച്ചില്ല. സംസ്ഥാനത്തെ കർഷക ആത്മഹത്യ എം പി രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചു.

കർണ്ണാടകയ്ക്ക് പിന്നാലെ ഗോവയിലും ജനാധിപത്യത്തെ ബിജെപി അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് എം പി രാഹുൽ ഗാന്ധി എന്നിവരുടെ നേത്യത്വത്തിലായിരുന്നു പ്രതിഷേധം. ജനാധിപത്യ ധ്വംസനമാണ് ബിജെപി രാജ്യത്ത് നടത്തുന്നതെന്ന് രാജ്യസഭാ എം പി എ കെ ആന്റണി പറഞ്ഞു. ഇത് മുളയിലേ നുള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ കൂറുമാറി ബിജെപിയിൽ എത്തിയതിനെതിരെ എം പി കൊടിക്കുന്നിൽ സുരേഷ് സുരേഷ് നൽകിയ അടിയന്തര പ്രമേയം സ്പീക്കർ പരിഗണിച്ചില്ല. കേരളത്തിലെ കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ കാർഷിക കടങ്ങൾ എഴുതി തള്ളാൻ കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് നിർദേശം നൽകണമെന്ന് രാഹുൽ ഗാന്ധി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

കർഷകരുടെ ഭാവി കണ്ടുള്ള ദീർഘനാളെത്തെ പദ്ധതികളാണ് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സഭയിൽ മറുപടി നൽകി. കർഷകർക്ക് നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കിയത് കേന്ദ്ര സർക്കാരാണെന്നും സഭയെ രാജ്‌നാഥ് സിംഗ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here