Advertisement

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുക തന്നെ വേണം; പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി

July 11, 2019
Google News 0 minutes Read

എ​റ​ണാ​കു​ളം മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ല അ​ന​ധി​കൃ​ത ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കേ​ണ്ടി വ​രും. ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ ന​ൽ​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹ​ർ​ജി​ക​ളി​ൽ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് ജ​സ്റ്റി​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെഞ്ച് വ്യ​ക്ത​മാ​ക്കി.

തീ​ര​ദേ​ശ പ​രി​പാ​ല​ന ച​ട്ടം ലം​ഘി​ച്ചു നി​ർ​മി​ച്ച ഫ്ലാറ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീംകോ​ട​തി ഉ​ത്ത​ര​വ്. ഉ​ത്ത​ര​വി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്നു ക​ഴി​ഞ്ഞ ആ​ഴ്ച കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ൽ​നി​ന്നു വി​ധി​യി​ൽ സ്റ്റേ ​സ​ന്പാ​ദി​ച്ച​തി​ൽ ഹ​ർ​ജി​ക്കാ​ർ​ക്കും ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ർ​ക്കു​മെ​തി​രേ സു​പ്രീം​കോ​ട​തി ബെ​ഞ്ച് രൂ​ക്ഷ​വി​മ​ർ​ശ​ന​വും ഉ​യ​ർ​ത്തി​യി​രു​ന്നു.

ഹോ​ളി​ഡേ ഹെ​റി​റ്റേ​ജ്, ഹോ​ളി ഫെ​യ്ത്ത്, ജെ​യി​ൻ ഹൗ​സിം​ഗ്, കാ​യ​ലോ​രം അ​പ്പാ​ർ​ട്ട്മെ​ന്‍റ്, ആ​ൽ​ഫാ വെ​ഞ്ചേ​ഴ്സ് എ​ന്നി​വ​യാണ് പൊളിക്കാൻ ഉത്തരവിട്ടിരുന്നത്. ഇ​തോ​ടെ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ഫ്ലാ​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യി. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ കാ​ര​ണം ഇ​നി​യും കേ​ര​ള​ത്തി​നു പ്ര​ള​യ​വും പേ​മാ​രി​യും താ​ങ്ങാ​നാ​വി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here