‘ജഡേജ നന്നായി കളിച്ചു’; ഒടുവിൽ കുറ്റസമ്മതം നടത്തി മഞ്ജരേക്കർ

ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ജഡേജ നടത്തിയ ഒറ്റയാൾ പോരാട്ടത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. മുൻപ് ജഡേജയെ ‘തട്ടിക്കൂട്ട്’ കളിക്കാരൻ എന്നു വിളിച്ച മഞ്ജരേക്കർ അതിനു ക്ഷമാപണമെന്നോണമാണ് പുകഴത്തലുമായി രംഗത്തെത്തിയത്.

‘അല്ലറ ചില്ലറയായി അദ്ദേഹം ഇന്ന് എന്നെ വലിച്ചു കീറിയിരിക്കുകയാണ്. എപ്പോഴും കാണുന്ന ജഡേജയെ അല്ല ഇന്ന് നമ്മള്‍ കണ്ടത്. അവസാന 40 മത്സരങ്ങളിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 33 ആയിരുന്നു. പക്ഷെ ഇന്ന് അദ്ദേഹം സമര്‍ത്ഥമായി ബാറ്റ് ചെയ്തു.’- മഞ്ജരേക്കര്‍ പറഞ്ഞു. ഐ.സി.സിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ജഡേജയുടെ ഇന്നിംഗ്സിനെ പുകഴ്ത്തി നേരത്തെ മഞ്ജരേക്കർ ട്വീറ്റ് ചെയ്തതും വലിയ ചർച്ചയായിരുന്നു. നേരത്തെ ജഡേജയെ തട്ടിക്കൂട്ട് ക്രിക്കറ്റർ എന്നു വിളിച്ച മഞ്ജരേക്കറിനെതിരെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ രംഗത്തു വന്നിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top