കർണാടക പ്രതിസന്ധി; വിമത എംഎൽഎമാർ സ്പീക്കർക്ക് നേരിട്ട് രാജി നൽകണമെന്ന് സുപ്രീംകോടതി

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇടപെട്ട് സുപ്രീംകോടതി. വിമത എംഎൽഎമാർ ഇന്ന് സ്പീക്കർക്ക് മുന്നിൽ നേരിട്ടെത്തി രാജി സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വൈകീട്ട് ആറ് മണിക്ക് മുൻപ് സ്പീക്കർക്ക് മുൻപാകെ എത്തി രാജിക്കത്ത് നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിമത എംഎൽഎമാരുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് വിമത എംഎൽഎമാർക്ക് വേണ്ടി ഹാജരായത്. വിമത എംഎൽഎമാർ സ്പീക്കർക്ക് രാജിക്കത്ത് നൽകിയ കാര്യം റോത്തഗി സുപ്രീംകോടതിയെ ധരിപ്പിച്ചു. എന്നാൽ സ്പീക്കർക്ക് മുന്നിൽ നേരിട്ടെത്തി രാജി സമർപ്പിക്കണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുത്ത് സ്പീക്കർ നാളെ റിപ്പോർട്ട് നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here