Advertisement

യൂറോപ്പുമായുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ ബന്ധത്തില്‍ മാറ്റം വരുത്തണം; ഘാന പ്രസിഡന്റ് നാനാ അക്കുഫോ അദോ

July 12, 2019
Google News 0 minutes Read

യൂറോപ്പുമായുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ ബന്ധത്തില്‍ മാറ്റം വരുത്തണമെന്ന് ഘാന പ്രസിഡന്റ് നാനാ അക്കുഫോ അദോ. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും അക്കുഫോ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി പാരീസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ച്ചക്കിടെയാണ് അക്കുഫോ ഇക്കാര്യം വ്യക്തമാക്കിയത്.

യൂറോപ്പും ആഫ്രിക്കയും തമ്മിലുള്ള ബന്ധം യൂറോപിന് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂ എന്ന് ഘാന പ്രസിഡന്റ് നാനാ അക്കുഫോ അദോ ആരോപിച്ചു. യൂറോപ്പും ആഫ്രിക്കയും സ്വാഭാവിക പങ്കാളികളാണ്. എന്നാല്‍ അത് ആഫ്രിക്കക്ക് ഒരുതരത്തിലുള്ള ഗുണവും ഉണ്ടാക്കിയിട്ടില്ലെന്ന് അക്കുഫോ പറഞ്ഞു. ആഫ്രിക്കയുടെ ഭാവിക്കായി തങ്ങള്‍ തന്നെ പരിശ്രമിക്കണമെന്നും അതിനായുള്ള വിഭവങ്ങള്‍ ഉപയോഗിക്കണമെന്നും അക്കുഫോ പറഞ്ഞു. ആഫ്രിക്കന്‍ ജനതക്ക് വിദ്യാഭ്യാസം നല്‍കുകയും അവരുടെ കഴിവുകള്‍ പരിഭോഷിപ്പിക്കുകയും ചെയ്യുന്നത് സാമ്പത്തിക വളര്‍ച്ചക്ക് ഗുണം ചെയ്യുമെന്നും അക്കുഫോ വ്യക്തമാക്കി. ഏതെങ്കിലും ക്രിസ്മസ് ഫാദര്‍ വന്ന് നമുക്ക് വേണ്ടതെല്ലാം ചെയ്തു തരും എന്ന ചിന്ത ഉപേക്ഷിക്കണം. സ്വന്തം വികസനം സ്വന്തം കൈയ്യിലാണെന്നും അക്കുഫോ കൂട്ടിച്ചേര്‍ത്തു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി പാരീസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ച്ചക്കിടെയുള്ള സമ്മേളനത്തിലാണ് അക്കുഫോയുടെ പരാമര്‍ശം. 400 ഓളം ആഫ്രിക്കന്‍ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2017 ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഖാന സന്ദര്‍ശിച്ചതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here