എറണാകുളം- അങ്കമാലി അതിരൂപതയിൽ അനുനയ നീക്കവുമായി ആലഞ്ചേരി; രൂപതയിൽ അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പിനെ നിയമിക്കുമെന്ന് സർക്കുലർ

എറണാകുളം- അങ്കമാലി അതിരൂപതയിൽ അനുനയ നീക്കവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കണമെന്ന കർദിനാൾ വിരുദ്ധരുടെ ആവശ്യം അംഗീകരിക്കാമെന്ന് മാർ ആലഞ്ചേരി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സഹായ മെത്രാന്മാരെ പുറത്താക്കിയത് തന്റെ അറിവോടെയല്ല. ഭൂമി ഇടപാടിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും കർദ്ദിനാൾ വ്യക്തമാക്കി. ഞായറാഴ്ച അതിരൂപതയിലെ പള്ളികളിൽ വായിക്കാനുള്ള സർക്കുലർ ആദ്യം പുറത്തുവിട്ടത് ട്വന്റിഫോറാണ്.
എറണാകുളം അങ്കമാലി അതിരൂപതയിൽ സമവായ ശ്രമങ്ങൾക്കുള്ള വ്യക്തമായ സൂചന നൽകുന്നതാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറത്തിറക്കിയ സർക്കുലർ. അതിരൂപതയുടെ അജപാലനപരമായ നടത്തിപ്പിന് സഹായകമായ തീരുമാനങ്ങൾ അടുത്ത സിനഡിൽ ഉണ്ടാകുമെന്ന് സർക്കുലറിൽ പറയുന്നു. സഭയുടെ നടപടി ക്രമങ്ങൾ അനുസരിച്ച് പ്രത്യേക അധികാരങ്ങളുള്ള ബിഷപ്പിനെ നിയമിക്കും. സിനഡിന്റെ തീരുമാനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് നിർദ്ദേശമുണ്ട്.
Read Also : എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങളില്‍ സഭാ നേതൃത്വം നടത്തുന്ന സമവായ നീക്കങ്ങള്‍ക്ക് തിരിച്ചടി
സഹായ മെത്രാന്മാരെ പുറത്താക്കിയത് തന്റെ അറിവോടെയല്ലെന്ന് വ്യക്തമാക്കിയ കർദ്ദിനാൾ തീരുമാനമെടുത്തത് വത്തിക്കാനാണെന്നും പറയുന്നു. പുറത്താക്കിയ സഹായ മെത്രാന്മാരുടെ പുതിയ ചുമതലകൾ സംബന്ധിച്ച് യാഥാരു സൂചനയും സർക്കുലറിൽ പറയുന്നില്ല. ഭൂമിയിടപാടിൽ തന്റെ ഭാഗത്ത് വീഴ്ച ഉണ്ടാട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ പ്രചരിക്കുന്നുണ്ട്. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടുകൾ സിനഡിൽ പരിശോധിക്കാമെന്നും കർദിനാൾ വിശദീകരിക്കുന്നു. സഭയിൽ ഐക്യത്തിനായി എല്ലാവരും ശ്രമിക്കണമെന്നും കർദിനാൾ നിർദേശിച്ചു. സർക്കുലർ ഞായറാഴ്ച പള്ളികളിൽ വായിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here