കൊടുങ്കാറ്റ്; അമേരിക്കയിലെ ലൂസിയാനയിൽ അടിയന്തിരാവസ്ഥ

ബാരി കൊടുങ്കാറ്റിനെത്തുടർന്നു ലൂയിസിയാന സംസ്ഥാനത്ത് പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാനിടയുണ്ടെന്നും കനത്ത മഴയുണ്ടായേക്കുമെന്നുമാണ് റിപ്പോർട്ട്.
ബോട്ടുകളും രക്ഷാഉപകരണങ്ങളുമായി നാഷണൽ ഗാർഡ്സിനെ സംസ്ഥാനത്തു വിന്യസിച്ചു. മിസിസിപ്പി നദിയിൽ ജലനിരപ്പ് ഉയർന്നു. ന്യൂഓർലിയൻസിൽ പ്രളയത്തിനു സാധ്യതയുണ്ട്. സംസ്ഥാനത്തു ചിലേടങ്ങളിൽ 63 സെന്റിമീറ്റർവരെ മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here