Advertisement

ശസ്ത്രക്രിയക്ക് വിധേയനായ ദളിത് യുവാവിന്റെ മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

July 12, 2019
0 minutes Read

ശസ്ത്രക്രിയക്ക് വിധേയനായ ദളിത് യുവാവിന്റെ മരണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നിയോഗിച്ച അന്വേഷണ സംഘമാണ്, തുടര്‍ ചികിത്സ വൈകിയത് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് കണ്ടത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ബൈജുവിന്റെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന് നേരത്തെ തന്നെ ബന്ധുക്കള്‍ ആരോപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അന്വേഷണത്തിനായി പ്രിന്‍സിപ്പല്‍ നാലംഗ സംഘത്തെ നിയോഗിക്കുകയായിരുന്നു. ബൈജുവിന് തുടര്‍ചികിത്സ നല്‍കുന്നതില്‍ പിഴവുണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ശാസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായ ബൈജുവിന് തുടര്‍ ചികിത്സ നല്‍കുന്നതില്‍ കാലതാമസം നേരിട്ടു. വയറിനകത്ത് പിത്തരസം പരന്നൊഴുകി കുടലുകള്‍ ഒട്ടി പിടിച് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണം.ഇത് തെളിയിക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടും. ആര്‍എം ഒ ഡോ സുനില്‍ കുമാറിന്റെ നേത്രത്വത്തില്‍ സര്‍ജിക്കല്‍ ഗാസ്‌ട്രോ വിഭാഗം മേധാവി ഡോ വികെ പ്രതാപന്‍, ഫോറന്‍സിക് മേധാവി ഡോ കെ പ്രസന്നന്‍, ഡോ കെ സുനില്‍ കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല.ശേഷം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടതോടെയാണ് റിപ്പോര്‍ട്ട് പുറത്ത് വീട്ടതെന്നും ബന്ധുക്കള്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top