Advertisement

ഉപഭോക്താക്കളുടെ സംസാരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് സമ്മതിച്ച് ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ്

July 12, 2019
Google News 0 minutes Read

ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംസാരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് തുറന്നു സമ്മതിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ്  ഗൂഗിളിന്റെ സ്പീച്ച് സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനായി ഭാഷ കൃത്യമായി മനസിലാക്കുന്നതിനുമാണ് ഉപഭോക്താക്കളുടെ സംസാര വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്റ്റ് മാനേജര്‍ ഡേവിഡ് മോണ്‍സീസ് വ്യക്തമാക്കി.

സ്പീച്ച് ടെക്‌നോളജി അഥവാ സംസാര സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിന് ഈ പ്രക്രിയ ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്നാണ് ഗൂഗിളിന്റെ വാദം. ശേഖരിക്കപ്പെടുന്ന സംസാരശകലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന ചോദ്യങ്ങള്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ ആ ഭാഷയിലുള്ള കഴിവ് പരിപോഷിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.

എന്നാല്‍ ശേഖരിപ്പെടുന്ന വിവരങ്ങളില്‍ 0.2 ശതമാനം മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ എന്നാണ് ഗൂഗിള്‍ പറയുന്നത്. എന്നാല്‍ ഇതില്‍ നി്ന്ന് ശബ്ദത്തിന്റെ ഉടമയെ കണ്ടെത്താന്‍ കഴിയില്ലെന്നും ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മാര്‍ട്‌ഫോണുകള്‍, സ്മാര്‍ട് ഹോം സ്പീക്കര്‍ എന്നിവയിലൂടെയാണ് അധികം ശബ്ദവും കേള്‍ക്കാന്‍ സാധിച്ചതെന്നാണ് ഗൂഗിള്‍ പറയുന്നത്. 1000 അധികം ശബ്ദങ്ങങ്ങളാണ് ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതെന്ന് വീആര്‍ടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here