അപ്രതീക്ഷിത പുറത്താവൽ; നേരത്തെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിൽ കുടുങ്ങി

ലോകകപ്പ് സെമിഫൈനലിൽ പുറത്തായ ഇന്ത്യൻ റ്റീം അംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും ഇംഗ്ലണ്ടിൽ കുടുങ്ങി. ഫൈനലിലെത്തുമെന്ന വിശ്വാസത്തിൽ നേരത്തെ മടക്ക ടിക്കറ്റ് ബുക്ക് ചെയ്യാതിരുന്നതാണ് ഇവർക്ക് പണിയായത്. ഇപ്പോൾ ടീം അംഗങ്ങളും കുടുംബവും ഫൈനൽ കഴിയും വരെ ഇംഗ്ലണ്ടിൽ തുടരേണ്ട അവസ്ഥയിലാണ്.

സെമിയിൽ പരാജയപ്പെട്ടതിനു ശേഷമാണ് ബിസിസിഐ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ, അപ്പോൾ ടിക്കറ്റ് കിട്ടിയില്ല. ലോകകപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ പല താരങ്ങളും വ്യാഴാഴ്ച തന്നെ മാഞ്ചെസ്റ്ററിലെ ഹോട്ടല്‍ വിട്ടിരുന്നു. തിരികെ പോകാൻ സാധിക്കാത്തതിനാൽ ഇവർ നഗരത്തിൽ തന്നെ തുടരുകയാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top