സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നേക്കുമെന്ന് ടിക്കാറാം മീണ

സംസ്ഥാനത്ത് ഒഴിവ് വന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കാനാണ് സാധ്യതയെന്ന് ടിക്കാറാം മീണ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; ഹർജി പിൻവലിക്കാനുള്ള കെ.സുരേന്ദ്രന്റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു

വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് നിലവിൽ നിയമ തടസമില്ല. കുമ്മനം രാജശേഖരൻ നൽകിയ തെരഞ്ഞെടുപ്പ് കേസിൽ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ നിലവിൽ കേസുള്ളതിനാൽ മഞ്ചേശ്വരത്ത് അവ്യക്തത നിലനിൽക്കുന്നുണ്ട്. കെ.സുരേന്ദ്രൻ കേസ് പിൻവലിച്ചിട്ടില്ല. ഇത് തീർപ്പായില്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കില്ല. അതല്ലെങ്കിൽ ഹൈക്കോടതി നിർദേശമുണ്ടാകണമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.സംസ്ഥാനത്ത് 6 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top