മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; ഹർജി പിൻവലിക്കാനുള്ള കെ.സുരേന്ദ്രന്റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു

k surendran

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി പിൻവലിക്കാൻ ബിജെപി നേതാവ് കെ.സുരേന്ദ്രൻ നൽകിയ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് സുനിൽ തോമസിന്റേതാണ് ഉത്തരവ്.

തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും അതിനാൽ തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നുമായിരുന്നു സുരേന്ദ്രൻ ആവശ്യപ്പെട്ടത്.

കേസിന്റെ ഭാഗമായി കൊണ്ടു വന്ന വോട്ടിംഗ് യന്ത്രങ്ങൾ കാക്കനാട് നിന്ന് മഞ്ചേശ്വരത്തേക്ക് തിരികെ കൊണ്ടു പോകുന്നതിന്റെ ചെലവായ 42,000 രൂപ സുരേന്ദ്രൻ നൽകണമെന്നും കോടതി നിർദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top