Advertisement

കുത്തിയത് ശിവരഞ്ജിത്ത് തന്നെ; ഡോക്ടർക്ക് മൊഴി നൽകി അഖിൽ

July 13, 2019
Google News 1 minute Read

യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ച അഖിൽ ആക്രമവുമായി ബന്ധപ്പെട്ട് ഡോക്ടർക്ക് മൊഴി നൽകി. കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖിൽ ഡോക്ടറോട് പറഞ്ഞു. മർദ്ദിച്ചത് നസീം, അതിൽ, ആരോമൽ, ഇബ്രാഹിം, എന്നിവർ ചേർന്ന്. തന്നെ കൊല്ലാനായിരുന്നു ഉദ്ദേശമെന്നും അഖിൽ മെഴി നൽകി.

അഖിലിനെ കുത്തിപ്പരുക്കേൽപ്പിച്ചത് എസ്എഫ്‌ഐ പ്രവർത്തകനായ ശിവരഞ്ജിത്താണെന്നാണ് എഫ്‌ഐആറിലും പറയുന്നത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ പ്രതികളെ ഇതു വരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

Read Also : യൂണിവേഴ്‌സിറ്റി കോളേജ് അക്രമം: കുറ്റക്കാരെ സസ്‌പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പൽ

സിപിഐഎം ജില്ലാ നേതൃത്വം ഇടപെട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ നീക്കം നടക്കുന്നതായാണ് സൂചന. എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ നസീം, ശിവരഞ്ജിത്ത്, ഇബ്രാഹീം, അദ്വൈത്, ആരോമൽ, അമൽ, ആദിൽ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇവരെ ഭാരവാഹിത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here